K Muralidharan to contest in Vadakara<br />മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തിരുമാനിച്ചു. പി ജയരാജനെതിരെ കെ മുരളീധരന്‍ മത്സരത്തിനിറങ്ങും. അവസാന നിമിഷം വരെ നിരവധി പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ഇന്ന് രാവിലെയോടെയാണ് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. മുരളീധരന്‍ സമ്മതം അറിയിച്ച കാര്യം ഉമ്മന്‍ ചാണ്ടി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ച് അറിയിക്കുകയായിരുന്നു.